ബീജിങ്: ഉക്രൈൻ താരങ്ങളുടെ മാർച്ച് പാസ്റ്റിനിടെ ചെറുതായൊന്നു മയങ്ങി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന വേളയിലാണ് ഈ സംഭവം ഉണ്ടായത്. ഉക്രൈൻ താരങ്ങളുടെ മാർച്ച് നടക്കുന്ന വേളയിൽ അദ്ദേഹം ഉറങ്ങുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
ഉക്രൈയ്‌നും റഷ്യക്കുമിടയിൽ നിലവിലുള്ള സംഘർഷാവസ്ഥയുമായി കൂട്ടിച്ചേർത്താണ് പലരും വീഡിയോയെ വിലയിരുത്തിയത്. ഉക്രൈൻ അതിർത്തിയിൽ റഷ്യ വൻതോതിൽ സൈനികവിന്യാസം നടത്തിയിട്ടുണ്ട്. വിവരങ്ങളനുസരിച്ച് ഒരു ലക്ഷം പേരുള്ള സൈനിക ഗ്രൂപ്പിനെയാണ് അതിർത്തിയിൽ റഷ്യ വിന്യസിച്ചിരിക്കുന്നത്. റഷ്യ ഉക്രൈയ്നെ ആക്രമിക്കുകയാണെങ്കിൽ തിരിച്ചടിക്കുമെന്ന് യു.എസ് പ്രസിഡണ്ട് ജോ ബൈഡനും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉക്രൈനിൽ റഷ്യ അധിനിവേശത്തിന് ഒരുങ്ങുകയാണെന്ന് യു.എസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ, ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് റഷ്യ രംഗത്തു വന്നിരുന്നു. പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും ചേർന്ന് നാറ്റോക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. ഇതോടെ, പ്രബല രാഷ്ട്രങ്ങൾ ഇരുചേരികളിലായി അണിനിരക്കുകയാണോയെന്ന ആശങ്കയും ഉയർന്നു വരുന്നുണ്ട്.
Post Your Comments