KeralaLatest NewsNews

തൃശൂർ പൂരം നടത്തും, ചില നിബന്ധനകളുണ്ട്; മാർഗനിർദേശങ്ങൾ ഇവയൊക്കെ

ചടങ്ങുകളിൽ മാറ്റമുണ്ടാകില്ലെങ്കിലും നിയന്ത്രണങ്ങൾ കർശനമാക്കും

തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ തീരുമാനം. ചടങ്ങുകളിൽ മാറ്റമുണ്ടാകില്ലെങ്കിലും നിയന്ത്രണങ്ങൾ കർശനമാക്കും. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

Also Read: ഡ്രൈവിംഗിനിടെ യുവതിയ്ക്ക് കോവിഡ് പോസിറ്റീവെന്ന് സന്ദേശം; കൊല്ലത്ത് കാർ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരത്തിനെത്തുന്നവർക്ക് മാസ്‌ക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കും. 45 വയസിന് മുകളിൽ പ്രായമുള്ളവർ വാക്‌സിനേറ്റഡ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം. 45 വയസിൽ താഴെയുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം. ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആയവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വാക്‌സിൻ നൽകാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും യോഗത്തിൽ തീരുമാനമായി.

പൂരപ്പറമ്പിൽ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. 10 വയസിൽ താഴെ ഉള്ള കുട്ടികളെ പൂരപറമ്പിൽ പ്രവേശിപ്പിക്കില്ല. വിവിധ സ്ഥലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കാനും യോഗത്തിൽ ധാരണയായി. പൂരം നടത്തിപ്പിൽ ആശങ്ക അറിയിച്ച് ആരോഗ്യവകുപ്പ് അടുത്തിടെ റിപ്പോർട്ട് നൽകിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടാകുമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button