Latest NewsKeralaNewsIndiaMobile PhoneTechnology

നിങ്ങളുടെ സ്മാർട്ട് ഫോണുകൾ വിൽക്കും മുൻപ് ഈ 7 കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക

മികച്ച ഫീച്ചറുകളുമായി പുത്തൻ ഫോണുകൾ  വിപണിയിലെത്തുന്നതും, പുത്തൻ ഫോണുകൾ വാങ്ങാൻ എക്സ്ചേഞ്ച് ഓഫർ പോലുള്ള സൗകര്യങ്ങൾ കമ്പനികൾ ഒരുക്കുന്നതും ഉപഭോക്താക്കളെ പുത്തൻ സ്മാർട്ട് ഫോണിലേക്ക് പെട്ടന്ന് ചേക്കേറാൻ പ്രേരിപ്പിക്കുന്നുണ്ട്. അതെ സമയം പുത്തൻ ഫോണിലേക്ക് മാറുന്നതിനു മുൻപായി നിങ്ങളുടെ പക്കൽ ഇപ്പോഴുള്ള ആൻഡ്രോയിഡ് ഫോൺ വിൽക്കാനോ? എക്സ്ചേഞ്ച് ചെയ്യാനോ പ്ലാനുണ്ടോ? എങ്കിൽ താഴെപ്പറയുന്ന 7 കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.

Read Also : പാനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ

ചിത്രങ്ങൾ, വീഡിയോ ബാക്ക്അപ്പ് ചെയ്യാം –

ഫോൺ വിൽക്കുന്നതിന് മുൻപ് ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ്, മൈക്രോസോഫ്റ്റ് വൺഡ്രൈവ്, ഡ്രോപ്പ്ബോക്സ് തുടങ്ങിയ ക്ലൗഡ് സർവീസുകളിൽ സൂക്ഷിക്കാം. അല്ലെങ്കിൽ ഒരു ഹാർഡ് ഡ്രൈവിലേക്ക് മാറ്റാൻ മറക്കരുത്.

കോൺ‌ടാക്റ്റുകൾ ബാക്കപ്പ് ചെയ്യുക –

ഫോൺ കോണ്ടാക്ടുകൾ വിൽക്കുന്നതിനു മുൻപായി ബാക്കപ്പ് ചെയ്യാൻ മറക്കരുത്. ഗൂഗിൾ അക്കൗണ്ടുമായി നിങ്ങളുടെ ഫോൺ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ സ്വാഭാവികമായും ബാക്കപ്പ് ലഭിക്കും. അല്ലാത്ത പക്ഷം മാന്വൽ ആയി കോൺടാക്റ്റ് ബാക്കപ്പ് ചെയ്യാൻ https://contacts.google.com/ ലിങ്ക് തുറന്ന് കോൺടാക്ട് സൂക്ഷിക്കാം.

സന്ദേശങ്ങളും കോൾ റെക്കോർഡുകളും ബാക്കപ്പ് ചെയ്യുക –

നിങ്ങളുടെ കോൺ‌ടാക്റ്റുകൾ പോലെ, നിങ്ങളുടെ സന്ദേശങ്ങളും കോൾ റെക്കോർഡുകളും ബാക്കപ്പ് ചെയ്യാൻ‌ കഴിയും. മെസ്സേജുകൾ തേർഡ് പാർട്ടി സോഫ്റ്റവെയറുകളായ എസ്എംഎസ് ബാക്കപ്പ്, റീസ്റ്റോർ മുഖേന ബാക്കപ്പ് ചെയ്യാം.

എല്ലാ അക്കൗണ്ടുകളിൽ നിന്നും ലോഗ്ഔട്ട് ചെയ്യുക –

ജിമെയിൽ, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ നിങ്ങൾ സ്ഥിരമായി ലോഗ്ഇൻ ചെയ്തിരിക്കാം സാദ്ധ്യതയുള്ള സേവനങ്ങളിൽ നിന്നും ആപ്പുകളിൽ നിന്നും ലോഗൗട്ട് ചെയ്യുക. മിക്കവയുടെയും അക്കൗണ്ട്-സെറ്റിങ്സിൽ ലോഗൗട്ട് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.

സിം കാർഡ് മാറ്റാൻ മറക്കരുത് –

അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കുമ്പോൾ പലരും സിം കാർഡ് പുറത്തെടുക്കാൻ മറന്ന് പോവാൻ സാദ്ധ്യതയുണ്ട്.

മൈക്രോ എസ്ഡി കാർഡ് പുറത്തെടുക്കുക –

നിങ്ങളുടെ ഫോണിൽ നിന്ന് മൈക്രോ എസ്ഡി കാർഡുകൾ നീക്കംചെയ്യുക. എന്നാൽ ആദ്യം മൈക്രോ എസ്ഡി കാർഡിൽ സംഭരിക്കുന്ന ഡാറ്റ സുരക്ഷിതമാണെന്ന് പരിശോധിക്കുക.

ഫാക്ടറി റീസെറ്റ് അമർത്തുക –

അവസാനമായി സ്മാർട്ട്ഫോണിലെ ഫാക്ടയ റീസെറ്റ് അമർത്താൻ മറക്കരുത്. ഇതോടെ ആദ്യമായി ഫോൺ നിങ്ങളുടെ കൈയിൽ എത്തിയപ്പോഴുണ്ടായ സ്ഥിതിയിലേക്ക് മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button