KeralaLatest NewsNewsIndia

വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.

Read Also : നിങ്ങളുടെ സ്മാർട്ട് ഫോണുകൾ വിൽക്കും മുൻപ് ഈ 7 കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക 

“ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകൾ മറികടന്ന് മുന്നോട്ടു പോകാൻ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനം. കോവിഡ് മഹാമാരി ശക്തമായി നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്. ആഘോഷങ്ങൾക്കും കൂട്ടിച്ചേരലുകൾക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ട്. രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങൾ എല്ലാവരും ഒഴിവാക്കണം”,അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകൾ മറികടന്ന് മുന്നോട്ടു പോകാൻ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനം. കോവിഡ് മഹാമാരി ശക്തമായി നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്. ആഘോഷങ്ങൾക്കും കൂട്ടിച്ചേരലുകൾക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ട്.

രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങൾ എല്ലാവരും ഒഴിവാക്കണം. വിഷു നൽകുന്ന ഒത്തൊരുമയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഈ മഹാമാരിയെ മറികടക്കാം. സന്തോഷത്തോടെ കുടുംബാംഗങ്ങളോടൊപ്പം ഈ ദിവസം ആഘോഷിക്കാം. സമൃദ്ധിയുടെ പുതിയ നാളേകൾക്കായി നമുക്കൊരുമിച്ചു നിൽക്കാം. എല്ലാവർക്കും ഹാർദ്ദമായ വിഷു ആശംസകൾ നേരുന്നു.

https://www.facebook.com/PinarayiVijayan/posts/3967719563319844

shortlink

Related Articles

Post Your Comments

Related Articles


Back to top button