![](/wp-content/uploads/2020/09/coronavirus-1.jpg)
തൃശൂർ: തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച 690 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 186 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,423 ആണ്. തൃശൂർ സ്വദേശികളായ 70 പേർ, മറ്റുജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,487 ആണ്. 1,04,391 പേരാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തിരിക്കുന്നത്.
ജില്ലയിൽ ചൊവ്വാഴ്ച സമ്പർക്കം വഴി 661 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തിയ 17 പേർക്കും 7 ആരോഗ്യപ്രവർത്തകർക്കുംഉറവിടം അറിയാത്ത 5 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
Post Your Comments