ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍ക്കസിന് മാത്രമായി സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ലെന്ന് ഡൽഹി കോടതി. നിസാമുദ്ദീന്‍ മര്‍ക്കസിലെ മതചടങ്ങുകള്‍ക്ക് ഇരുപതിലധികം പേര്‍ പാടില്ല എന്ന സര്‍ക്കാര്‍ നിയന്ത്രണത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ പ്രസ്താവന. മറ്റ് ആരാധനാലയങ്ങള്‍ക്കൊന്നും ഇല്ലാത്ത സന്ദര്‍ശക നിയന്ത്രണം നിസാമുദ്ദീന്‍ മര്‍ക്കസില്‍ മാത്രം എന്തിന് നടപ്പാക്കണമെന്നും ചോദിച്ചു. നിസാമുദ്ദീന്‍ മര്‍ക്കസില്‍ ഒരു സമയം 20 പേരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്ന ഡല്‍ഹി പൊലീസിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും നിര്‍ദേശം കോടതി തള്ളി.
Read Also: പിണറായി വിജയൻ പക പോക്കുകയാണ്; വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ തരേണ്ടി വരുമെന്ന് കെ.എം ഷാജി
എന്നാൽ റമസാന്‍ ആരാധനകള്‍ക്കായി മര്‍ക്കസിലെ മസ്ജിദ് ബന്‍ഗ്ലേ തുറന്നു കൊടുക്കാനും കോടതി ഉത്തരവിട്ടു. ‘ഒരു മതസ്ഥലവും ഭക്തര്‍ക്ക് നിയന്ത്രണം വെച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് ഇവിടെ മാത്രം 20 പേര്‍ മതിയെന്ന നിയന്ത്രണം വരുന്നത്. ഇതൊരു തുറന്ന സ്ഥലമാണ്’ – ജസ്റ്റിസ് മുക്ത ഗുപ്ത വ്യക്തമാക്കി. 200 പേരുടെ പട്ടികയില്‍ നിന്ന് 20 പേര്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നാണ് കേന്ദ്രവും ഡല്‍ഹി പൊലീസും കോടതിയെ അറിയിച്ചിരുന്നത്. കോടതി രൂക്ഷമായി പ്രതികരിച്ചതോടെ റമസാനില്‍ വിശ്വാസികളെ അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം ആയിരിക്കണം പ്രവേശനമെന്നും കോടതി ഉത്തരവിട്ടു.
Post Your Comments