ഡെറാഡൂണ്‍: കുംഭമേളയും നിസാമുദ്ദീന്‍ മര്‍കസിലെ തബ് ലീഗ് സമ്മേളനവും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിങ് റാവത്. തബ് ലീഗ് സമ്മേളനം നടന്നത് അടച്ചിട്ട സ്ഥലത്താണ്. കൂടാതെ അതില്‍ വിദേശികളും പങ്കെടുത്തിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് ഗംഗയുടെ തീരത്തെ തുറന്ന പ്രദേശത്താണ്. അതില്‍ വിദേശികളാരും പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ജലീലിന് കൈത്താങ്ങായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഒടുവില്‍ കൈമലര്‍ത്തേണ്ടി വന്നു
അതേസമയം തബ് ലീഗ് സമ്മേളനം നടന്നപ്പോള്‍ കൊറോണ വൈറസിനെക്കുറിച്ച് ആര്‍ക്കും അവബോധമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോവിഡിനെ സംബന്ധിച്ച് എല്ലാവര്‍ക്കും അവബോധമുണ്ട്. വെല്ലുവിളികള്‍ക്കിടയിലും കുംഭമേള വിജയകരമായി നടത്താനാകുെമന്നാണ് കരുതുന്നതെന്നും തീരഥ് സിങ് റാവത്ത് കൂട്ടിച്ചേര്‍ത്തു. കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തിന്‍റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ട്. ഹരിദ്വാറില്‍ പ്രവേശിക്കുന്നതിന് മുമ്പ് അതിര്‍ത്തിയില്‍ പരിശോധനക്ക് ശേഷമാണ് ജനങ്ങളെ കടത്തിവിടുന്നത്. കോവിഡ് റാന്‍ഡം ടെസ്റ്റിങ്ങിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വലിയ തോതില്‍ മാസ്‌ക്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments