കണ്ണൂർ : പാനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പുല്ലൂക്കര സ്വദേശി ബിജേഷിനെയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലും ഇയാൾ ഉൾപ്പെട്ടിരുന്നു.
Read Also : കണ്ടെയ്ൻമെന്റ് സോണിലുള്ള പള്ളികൾ അടച്ചിടാൻ തീരുമാനം ; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
കൊലപാതകം നടന്ന സ്ഥലത്ത് നിന്നും 100 മീറ്റർ അകലെ മുക്കിൽ പീടികയിൽ വെച്ചാണ് സിപിഎം പ്രാദേശിക നേതാവും ശ്രീരാഗ് ഉൾപ്പെടെ നാല് പ്രതികളും ഒരുമിച്ച് കൂടിയത്. കൊല നടക്കുന്നതിന് 15 മിനിറ്റ് മുൻപായിരുന്നു സംഭവം. ഇതിലെ പ്രതികളുടെ ദൃശ്യങ്ങളും വ്യക്തമാണ്. പോലീസ് റിപ്പോർട്ട് പ്രകാരം ഏപ്രിൽ ആറിനാണ് മൻസൂറിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.
Post Your Comments