KeralaLatest NewsNews

രാജ്യസഭയിലേക്ക് ചേക്കേറാനൊരുങ്ങി ഇടതുമുന്നണി; പരിഗണനയിൽ ഈ പേരുകൾ

ധനമന്ത്രി തോമസ് ഐസക്കിൻ്റെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. നിയമസഭയിലെ അംഗബലം വച്ച് ഒരാളെ മാത്രമേ യുഡിഎഫിന് ജയിപ്പിക്കാനാകു.

തിരുവനന്തപുരം: രാജ്യസഭയിലേക്ക് ഇടതുമുന്നണി. തിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ രണ്ടു ദിവസത്തിനകം ഇടതു മുന്നണി യോഗം ചേരും. രണ്ടു സീറ്റിലും സി പി എം മൽസരിക്കാനാണ് ആലോചിക്കുന്നതെങ്കിലും മുന്നണിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഇതേസമയം യുഡിഎഫിന് ജയിക്കാവുന്ന സീറ്റ് ലീഗിന് തന്നെ നൽകും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിന് പിന്നാലെ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാനാണ് സി പി എം തീരുമാനം. ഒഴിവുവരുന്ന മൂന്നിൽ രണ്ട് സീറ്റുകളിൽ ഇടതു മുന്നണിക്ക് സ്ഥാനാർഥികളെ ജയിപ്പിക്കാനാകും. രണ്ടു സീറ്റും എടുക്കാനാണ് സിപിഎം നീക്കം. എന്നാൽ ഇടതുമുന്നണിയിൽ ചർച്ച ചെയ്ത ശേഷം മാത്രമാകും പ്രഖ്യാപനം. ഘടകകക്ഷികളിൽ ആർക്കെങ്കിലും പരിഗണന നൽകിയാൽ തർക്കത്തിനിടയാകും. ഇടതു മുന്നണി തീരുമാനത്തിന് പിന്നാലെ വെള്ളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാർഥിയെ തീരുമാനിക്കും.

Read Also: സിപിഎം പ്രതികൂട്ടിലാകുന്ന ഏത് കേസിലും മുഖ്യ പ്രതികള്‍ കൊല്ലപ്പെടുന്നു; ദുരൂഹത ആരോപിച്ച് ഷിബു ബേബി ജോണ്‍

എന്നാൽ ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്, കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവും കിസാൻ സഭ ജോയിൻ്റ് സെക്രട്ടറിയുമായ വിജു കൃഷ്ണൻ എന്നിവർ പരിഗണനയിലുണ്ടെന്നാണ് സൂചന. പി.ബി അംഗങ്ങളാരും നിലവിൽ പാർലമെൻ്റിൽ ഇല്ല. അതിനാൽ പി.ബി അംഗങ്ങളിൽ ആരെയെങ്കിലും കേരളത്തിൽ നിന്ന് രാജ്യസഭയിൽ എത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ധനമന്ത്രി തോമസ് ഐസക്കിൻ്റെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. നിയമസഭയിലെ അംഗബലം വച്ച് ഒരാളെ മാത്രമേ യുഡിഎഫിന് ജയിപ്പിക്കാനാകു. മുസ്ലീം ലീഗിന് അവകാശപ്പെട്ട സീറ്റ് കാലാവധി അവസാനിക്കുന്ന പി.വി.അബ്ദുൽ വഹാബിന് തന്നെ നൽകാൻ നേരത്തെ തന്നെ ധാരണയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button