NattuvarthaLatest NewsNews

കോഴിക്കോട് പുതുതായി കോവിഡ് ബാധിച്ചത്

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 867 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്ക് പോസിറ്റീവായിരിക്കുന്നു. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 838 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്.7451 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 409 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 2128 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 24769 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 361716 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button