കോഴിക്കോട്: വിജിലൻസ് റെയ്ഡിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെ.എം ഷാജി എംഎൽഎ. വിജിലൻസിനെ ഉപയോഗിച്ചുള്ള റെയ്ഡിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പക പോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം അവധിയായതിനാൽ പണം ബാങ്കിൽ അടക്കാനായില്ലെന്നും ഇത് തനിക്ക് തിരിച്ചുനൽകേണ്ടി വരുമെന്നും കെ.എം ഷാജി പ്രസ്താവനയിൽ പറഞ്ഞു.
Also read: ലോകായുക്ത വിധി മാനിക്കാത്ത പിണറായി വിജയനോട് ഇ.കെ.നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് രമേശ് ചെന്നിത്തല
സ്ഥാനാർത്ഥിയായതിനാൽ പണം കൈവശമുണ്ടാകുമെന്ന് ധരിച്ച് എത്തിയാണ് വിജിലൻസുകാർ പണം കൈവശപ്പെടുത്തിയതെന്ന് എംഎൽഎ പറഞ്ഞു. എല്ലാ രേഖയും ഉള്ളതിനാലാണ് പിണറായി പോലീസ് നിരന്തരം വേട്ടയാടിയിട്ടും പണം വീട്ടിൽ തന്നെ സൂക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഏത് അന്വേഷണ ഏജൻസികൾക്ക് മുന്നിലും ഹാജരാക്കാൻ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിൽ ഇല്ലെന്നും എല്ലാത്തിനും പിന്നിൽ പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അരക്കോടി രൂപയാണ് ഷാജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് പിടിച്ചെടുത്തത്. ബന്ധുവിന്റെ ഭൂമി ആവശ്യത്തിനുള്ള തുകയാണ് കണ്ടെത്തിയത് എന്നാണ് ഷാജിയുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഒരു ദിവസമാണ് അന്വേഷണ സംഘത്തോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments