നാലാം സെമസ്റ്റര്‍ ബി.ബി.എ. (2018 അഡ്മിഷന്), ബി.എസ്.സി. മാത്തമാറ്റിക്സ് (2017 & 2018 അഡ്മിഷന്) റഗുലര്‍, ഇംപ്രൂവ്മെന്റ് ആന്‍ഡ് സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ 20, 22 തീയതികളില്‍ നടത്തും. നാലാം സെമസ്റ്റര്‍ ബി.എ. (എസ്.ഡി.ഇ. – സി.എസ്.എസ്.) (2017 അഡ്മിഷന് മുതല്‍) ഡിഗ്രി പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ 20, 22 തീയതികളില്‍ നടത്തും. ബി.കോം. എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റര്‍ നവംബര്‍ 2020 സെഷന് പരീക്ഷകളില്‍ 3, 6 തീയതികളിലെ മാറ്റിവച്ച പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ 20, 22 തീയതികളില്‍ നടത്തും.നാലാം സെമസ്റ്റര്‍ ബി.എസ്.സി. കമ്ബ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. (എസ്.ഡി.ഇ.) പരീക്ഷകള്‍ (CS1441/CP1444 – Design and Analysis of Algorithms, CS1442/CP1443 – Database Management Systems) യഥാക്രമം ഏപ്രില്‍ 20, 22 തീയതികളിലേക്ക് പുതുക്കി നിശ്ചയിച്ചു.
പ്രാക്ടിക്കല്‍
എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്കീം) ഡിസംബര്‍ 2020 ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കല്‍ പരീക്ഷ 23 ന് ലൂര്‍ദ് മാതാ എന്‍ജിനിയറിംഗ് കോളേജില്‍ നടത്തും.
ടൈംടേബിള്‍
റഗുലര്‍ ബി.ടെക്. ആറാം സെമസ്റ്റര്‍ (2013 സ്കീം) കോഴ്സ് കോഡില്‍ ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്ച്ചേര്‍ഡ് നാലും ആറും സെമസ്റ്റര്‍ (2013 സ്കീം) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല യൂണിവേഴ്സിറ്റി കോളേജ് ഒഫ് എന്‍ജിനിയറിംഗ് കാര്യവട്ടത്തെ 2018 സ്കീമിലെ വിദ്യാര്‍ത്ഥികളുടെ കമ്ബൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി റഗുലര്‍/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ഒക്ടോബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്ച്ചേര്‍ഡ് (2013 സ്കീം) പരീക്ഷാഫലം വെബ്സൈറ്റില്‍.
സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍ (യൂണിവേഴ്സിറ്റി കോളേജ് ഒഫ് എന്‍ജിനിയറിംഗ്, കാര്യവട്ടം) – ഒക്ടോബര്‍ 2020 (2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവര്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന് സെക്ഷനില്‍ (ഇ.ജെ VII – (ഏഴ്)) ഏപ്രില്‍ 15 മുതല്‍ 17 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകണം.
പരീക്ഷാഫീസ്
ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എ. (എസ്.ഡി.ഇ. – 2019 അഡ്മിഷന് – റഗുലര്‍, 2018 ആന്‍ഡ് 2017 അഡ്മിഷന് – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് 15 മുതല്‍ ആരംഭിക്കും. ഓണ്‍ലൈനായി പിഴ കൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
Post Your Comments