കോഴിക്കോട്: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് പിണാറായി സർക്കാറിന്റെ രണ്ടാം മന്ത്രിയും രാജിവച്ചിരിക്കുകയാണ്. ബന്ധുനിയമന വിഷയത്തിൽ കെടി ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നിലയിലുള്ള പങ്കാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ അറിവോടെതന്നെയാണ് അനധികൃത നിയമനം നടത്താനായി യോഗ്യതയില്‍ മാറ്റം വരുത്തിയതെന്നും രാജിവച്ച സ്ഥിതിക്ക് ജലീലിനെ കയ്യൊഴിയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
‘നഗ്നമായ സത്യപ്രതിജ്ഞാന ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്. സ്പ്രിങ്ക്‌ളര്‍ ഇടപാടും ആഴക്കടല്‍ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. എന്നാല്‍ പിടിക്കപ്പെടുമ്ബോള്‍ എനക്കറിയില്ലെന്ന വിചിത്രമായ വാദമാണ് പിണറായി വിജയന്‍ ഉയര്‍ത്താറുള്ളത്.’-കെ സുരേന്ദ്രന്‍ പറയുന്നു.
ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ജലീലിന്റെ യോഗ്യതയില്ലാത്ത ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബന്ധുവിനെ നിയമിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് എം,മന്ത്രി എകെ ബാലന്‍ ചോദിക്കുന്നതെന്നും ഭാര്യമാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന സിപിഎമ്മിന്റെ നേതാക്കള്‍ക്ക് ഇതൊന്നും തെറ്റായി തോന്നില്ലെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.
Post Your Comments