സംസ്ഥാനത്ത് കുടിവെള്ള കണക്ഷൻ കിട്ടാൻ അപേക്ഷ നൽകി, വാട്ടർ അതോറിറ്റിയുടെ ഓഫീസുകളിൽ കയറി ഇറങ്ങി നടക്കേണ്ട അവസ്ഥയ്ക്ക് വിട. അതും ഈ വേനൽക്കാലത്ത്. പ്രധാന മന്ത്രി ജൽ ജീവൻ മിഷൻ വഴി യാതൊരു ബുദ്ധിമുട്ടുമില്ലാതെ വീട്ടുമുറ്റത്ത് വാട്ടർ കണക്ഷൻ കിട്ടിയ സന്തോഷം പങ്കുവെക്കുകയാണ് തൃശൂർ സ്വദേശിയായ കൃഷ്ണദാസ്.
’10 പൈസാ മുടക്കില്ലാതെ, അപേക്ഷ കൊടുക്കാ൯ വാട്ടർ അതോറിറ്റിയുടെ തിണ്ണ നിരങ്ങാതെ, അപേക്ഷ കൊടുത്തിട്ട് വേഴാമ്പലിനെപ്പോലെ കാത്തിരിക്കാതെ വീട്ടു മുറ്റത്ത് ലഭിച്ച വാട്ട൪ കണക്ഷ൯. പൈപ്പും, മീറ്ററും, അപേക്ഷയുമായി വീട്ടുപടിക്കൽ എത്തി ചോദിക്കുകയായിരുന്നു കണക്ഷ൯ വേണോ എന്ന്’. കൃഷ്ണദാസ് പറയുന്നു. ജൽ ജീവൻ മിഷൻ എന്ന മോദി മാജിക്കിനെപ്പറ്റിയുള്ള കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.
കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
പ്രധാനമന്ത്രി ജൽ ജീവൻ മിഷൻ.
എല്ലാവർക്കും കുടിവെള്ളം.
10 പൈസാ മുടക്കില്ലാതെ, അപേക്ഷ കൊടുക്കാ൯ വാട്ടർ അതോറിറ്റിയുടെ തിണ്ണ നിരങ്ങാതെ, അപേക്ഷ കൊടുത്തിട്ട് വേഴാമ്പലിനെപ്പോലെ കാത്തിരിക്കാതെ വീട്ടു മുറ്റത്ത് ലഭിച്ച വാട്ട൪ കണക്ഷ൯.
പൈപ്പും, മീറ്ററും, അപേക്ഷയുമായി വീട്ടുപടിക്കൽ എത്തി ചോദിക്കുകയായിരുന്നു. കണക്ഷ൯ വേണോ എന്ന്.
കരം അടച്ച രശീതിന്റെ കോപ്പിയും വീട്ടു നമ്പറും മാത്രം കൊടുത്തു. അവ൪ തന്നെ അപേക്ഷ പൂരിപ്പിച്ചു. ഒപ്പിട്ടു കൊടുക്കേണ്ട കടമ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അര മണിക്കൂ൪ തികച്ച് എടുത്തില്ല! അപേക്ഷയും കണക്ഷനും കൂടി.
ആശ്ചര്യമാകുന്നു അല്ലേ?
അതാണ് മോദി മാജിക്ക്!
Post Your Comments