Latest NewsKeralaNattuvarthaNews

‘മട്ടൻ ബിരിയാണിയുടെ ബാലപാഠങ്ങൾ’; ഇഞ്ചികൃഷിയുമായി കെ.എം. ഷാജിയെ ട്രോളിയ ബെന്യാമിന് മറുപടിയുമായി ആർ.ശെൽവരാജ്

കെം.എം. ഷാജി എം.എൽ.എയുടെ വീട്ടില്‍നടന്ന വിജിലന്‍സ് റെയ്ഡിന് പിന്നാലെ ഷാജിയെ പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബെന്യാമിന് മറുപടിയുമായി മുന്‍ എം.എല്‍.എ ആര്‍. ശെല്‍വരാജ് രംഗത്ത്. ‘ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍’ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ കെ.എം ഷാജിക്കെതിരെ ബെന്യാമിന്‍ നടത്തിയ പരിഹാസത്തിന് മറുപടി നല്‍കുകയാണ് മട്ടന്‍ ബിരിയാണിയുടെ ബാലപാഠങ്ങള്‍ എന്ന തലക്കെട്ടിലുള്ള ആര്‍. ശെല്‍വരാജിന്റെ ഫേസ്ബുക് പോസ്റ്റ്.

ആർ. ശെൽവരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ബെന്യാമിൻ്റെ പുസ്തകങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാൾ ഇഷ്ടമാണ് അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ. സിപിഎമ്മിൻ്റെ അടിമ ജീവിതം നയിക്കുന്ന അദ്ദേഹം ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെൽഫ് ഗോളുകളാകാറുണ്ടെന്നത് കൊണ്ടാണത്.
അദ്ദേഹത്തെ പോലെ നോവലെഴുതാനുള്ള കഴിവെനിക്കില്ല. എന്നാൽ ഇന്നലെ അദ്ദേഹം എഴുതിയ ഒരു ഫെയ്സ് ബുക്ക് നോവൽ ഇന്നിൻ്റെ പ്രസക്തിക്കനുസരിച്ച് ഒന്ന് പുന:രചന നടത്താനുള്ള എളിയ ശ്രമമാണ്.
പുതിയ നോവൽ :
മട്ടൻ ബിരിയാണി (ആട് ബിരിയാണി ) യുടെ ബാലാപാഠങ്ങൾ.
അധ്യായങ്ങൾ :
1. ആട് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. രാജിക്കത്ത് എഴുതേണ്ടത് എങ്ങനെ?
3. മുങ്ങുന്ന കപ്പലിൽ നിന്ന് ഒരു മുഴം മുമ്പെ
4. മട്ടൻ്റെ രുചി
5. മരുമോൻ്റെ ജോലി
6. ചോദ്യം ചെയ്യലിൽ തലയിൽ മുണ്ടിട്ട്
7. വിജിലൻസും കസ്റ്റംസും പിന്നെ ഞാനും
8. ഭാവി എന്ന ചോദ്യചിഹ്നം
9. അദീബ് എന്ന ചെകുത്താൻ
അവസാന അധ്യായം
10. സത്യമെ ജയിക്കൂ.
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ജലീലുമായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.

 

ബെന്യാമിൻ്റെ പുസ്തകങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാൾ ഇഷ്ടമാണ് അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ….

Posted by R Selvaraj on Tuesday, 13 April 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button