ഗൊരഖ്പൂര്‍: കേന്ദ്രപദ്ധതികൾ ഏറ്റവും നന്നായി നടപ്പാക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. പാർപ്പിട പദ്ധതി, ജല പദ്ധതി, ആയുഷ്മാൻ പദ്ധതി തുടങ്ങി എല്ലാ കേന്ദ്രപദ്ധതികളും തങ്ങളുടെ ജനങ്ങൾക്ക് യോഗ്യമായ രീതിയിൽ പ്രാവർത്തികമാക്കുന്ന സംസ്ഥാനം. പി എം ആവാസ് യോജന പദ്ധതി പ്രകാരം ഏറ്റവും അധികം വീടുകൾ വെച്ച് നൽകിയത് ഉത്തർപ്രദേശ് ആണ്. ഉത്തർപ്രദേശിലെ ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ വീട് ലഭിക്കാത്തവരായി ഇനി ആരുമില്ല.
ഏറ്റവും അധികം വീടുകൾ ഒരു മണ്ഡലത്തിനകത്ത് തന്നെ വെച്ച് നൽകിയിരിക്കുകയാണ് യു പി സർക്കാർ. ഇക്കാര്യത്തിൽ റെക്കോർഡിട്ടിരിക്കുകയാണ് യോഗി സർക്കാർ. ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ 22,000 വീടുകളാണ് പി എം ആവാസ് യോജന പദ്ധതി പ്രകാരം സർക്കാർ വെച്ചുനൽകിയത്. മണ്ഡലത്തിലെ വീടുപണി എല്ലാം പൂർത്തിയായിരിക്കുകയാണ്. പദ്ധതി പ്രകാരം വീട് വെച്ച് നൽകാനുള്ള വഴിയും വളരെ സിമ്പിളാണ്.
Also Read:നാലുവയസ്സുകാരനെ ഇലക്ട്രിക് വയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
പാർപ്പിട പദ്ധതി പ്രകാരം വീട് ലഭിക്കാൻ കേന്ദ്ര സർക്കാരിൻ്റെ വെബ് സൈറ്റിലേക്ക് ആർക്കും എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം. അപേക്ഷ നൽകി കഴിഞ്ഞാൽ ഒരു സ്വകാര്യ കമ്പനി ഇതുസംബന്ധിച്ച് സർവേ നടത്തും. ശേഷം താലൂക്ക്, ബ്ലോക്കിലേക്ക് സർവേ നൽകി, അവർ ഇക്കാര്യത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് കേന്ദ്രത്തിന് നൽകും. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വീട് നിർമിക്കാനുള്ള പണം ലഭിക്കും.
അപേക്ഷ നൽകി അധികം വൈകാതെ തന്നെ പണം ലഭിക്കും. ആദ്യഘടു വെച്ച് വീട് പണി ആരംഭിക്കാം. മൂന്ന് ഘടുക്കളായാണ് പണം ലഭിക്കുക. 22,000 വീടുകൾ ഒരു മണ്ഡലത്തിൽ തന്നെ കൊടുക്കുക എന്നത് രാജ്യത്ത് തന്നെ ആദ്യത്തെ സംഭവമാണ്.
Post Your Comments