കോഴിക്കോട്: കേരളത്തിൽ ഇത്തവണ തൂക്കുമന്ത്രിസഭ ഉണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്‍. എന്‍.ഡി.എയ്ക്ക് ഇത്തവണ ഉറച്ച പ്രതീക്ഷയാണ് ഉള്ളതെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തൂക്കു മന്ത്രിസഭയായിരിക്കുമെന്നും അങ്ങനെ വന്നാല്‍ ആരെയും പിന്തുണയ്ക്കാതെ മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Also Read: രാജ്യത്തേയ്ക്ക് കൂടുതൽ വാക്‌സിനുകൾ എത്തുന്നു; റഷ്യൻ വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി
ആർക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമാകും ഉണ്ടാവുകയെന്നാണ് സുരേന്ദ്രൻ്റെ വിലയിരുത്തൽ. ‘വോട്ടുവിഹിതം 20 ശതമാനമായി ഉയരും. ഞാൻ മത്സരിക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും വിജയ പ്രതീക്ഷയുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിന്റെ പിന്തുണ ബിജെപിക്കു ലഭിച്ചു. 35 സീറ്റ് ബിജെപിക്കു കിട്ടിയാൽ ഭരണം കിട്ടും എന്നു പറഞ്ഞതു തെറ്റായി വ്യാഖ്യാനിച്ചു. സീറ്റ് കച്ചവടമല്ല ഉദ്ദേശിച്ചത്. പലരും മുന്നണികളിൽ നിന്നു പുറത്തുവന്ന് ബിജെപി മുന്നണിയുടെ ഭാഗമാകും എന്നാണു ചൂണ്ടിക്കാട്ടിയത്’. സുരേന്ദ്രൻ പറഞ്ഞു.
മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്താ റിപ്പോർട്ടിനെ കുറിച്ചും സുരേന്ദ്രൻ പ്രതികരിച്ചു. ജലീല്‍ നന്നായി അറബി സംസാരിക്കുമെന്നും യു.എ.ഇ കോണ്‍സുലേറ്റില്‍ അദ്ദേഹത്തിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. അതുകൊണ്ടാണ് മഖ്യമന്ത്രി ഇരട്ടത്താപ്പ് കാണിക്കുന്നതെന്നാണ് സുരേന്ദ്രൻ്റെ വാദം.
Post Your Comments