മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ കെ.എം. ഷാജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത അരക്കോടി രൂപ കണ്ടെടുത്തെന്ന് വിജിലൻസ്. കണ്ണൂരിലെ വീട്ടിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഷാജിയുടെ വീടുകളിൽ തുടങ്ങിയ വിജിലൻസ് റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് മാലൂർ കുന്നിലേയും കണ്ണൂരിലേയും വീടുകളിൽ ഒരേസമയത്താണ് പരിശോധന നടത്തുന്നത്. സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽകഴിഞ്ഞ നവംബറിൽ ഷാജിക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. കേസെടുക്കാൻ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. വിജിലൻസ് പ്രത്യേക യൂണിറ്റ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നായിരുന്നു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്.
തിങ്കളാഴ്ച രാവിലെ തുടങ്ങിയ പരിശോധനയിൽ ഷാജിയുടെ സ്വത്തുവിവരങ്ങളോടൊപ്പം സാമ്പത്തിക ഇടപാടുകൾ സമ്പത്തിച്ച രേഖകളുമാണ് പരിശോധിക്കുന്നത്.
Post Your Comments