തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ വോട്ട് അഭ്യര്‍ത്ഥനാ നോട്ടീസുകൾ ഉപേക്ഷിച്ച നിലയില്‍. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകള്‍ കണ്ടെത്തിയത്. വലിയ കെട്ടായിട്ടാണ് അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ ഉപേക്ഷിച്ചത്. പേരൂര്‍ക്കട വാര്‍ഡില്‍ വിതരണം ചെയ്യാന്‍ വെച്ച അഭ്യര്‍ത്ഥനാ നോട്ടീസുകളാണ് ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. നേരത്തെ വീണയുടെ പോസ്റ്ററുകള്‍ ഉപയോഗിക്കാതെ ആക്രിക്കടയില്‍ തൂക്കിവിറ്റ സംഭവം വിവാദമായിരുന്നു.
വ്യാഴാഴ്ച്ചയായിരുന്നു വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രികടയില്‍ കണ്ടെത്തിയത്. അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയില്‍ വിറ്റത്. നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത്. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ ബാലുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
Read Also : കോവിഡിനെ തുടര്‍ന്ന് മണിയന്‍പിള്ള രാജുവിന് ശബ്ദം നഷ്ടമായി ; പ്രതിസന്ധിഘട്ടത്തെ അതിജീവിക്കുന്നത് ഇങ്ങനെ
പോളിംഗ് ബൂത്തുകളിലേക്കുള്ള റോഡിനിരുവശത്തും പതിക്കാനാണ് പേരൂര്‍കടയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും 4 കെട്ട് പോസ്റ്ററുകള്‍ ബാലുവിന് നല്‍കിയത്. ഇത് ബാലുവിന്റെ നന്തന്‍കോട്ടെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ബാക്കി വന്ന പോസ്റ്ററുകളും കത്തിച്ച് നശിപ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ അവ വിറ്റ് കാശാക്കുകയായിരുന്നു. പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വില്‍ക്കുന്നത് സംബന്ധിച്ച് നന്തന്‍കോട് 40-ാം നമ്പര്‍ ബൂത്ത് പ്രസിഡണ്ട് സജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും ഇത് മറികടന്നാണ് പോസ്റ്റര്‍ വിറ്റത്.
Post Your Comments