ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസിലെ മുഖ്യ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കര്‍ണാടക സര്‍ക്കാരിന്റെ സത്യവാംങ്മൂലം. കേരളത്തിലേക്ക് പോകാന്‍ മദനിയെ അനുവദിക്കരുതെന്നും അവിടെ ചെന്നാല്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നാണ് കര്‍ണാടക സർക്കാരിന്റെ വാദം. മദനിയെ സ്വതന്ത്രമാക്കിയാല്‍ വീണ്ടും ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും മറ്റ് നിരവധി കേസുകള്‍ മദനിക്കെതിരെയുണ്ടെന്നും സത്യവാംങ്മൂലത്തില്‍ പറയുന്നുണ്ട്.
കര്‍ണാടക ആഭ്യന്തര വകുപ്പ് സുപ്രീംകോടതിയില്‍ നല്‍കിയ 26 പേജുള്ള സത്യവാംങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മദനി നല്‍കിയ ഹര്‍ജിയിലാണ് കര്‍ണാടകത്തിന്‍റെ സത്യവാംങ്മൂലം.
ബെംഗളൂരു സ്ഫോടനക്കേസ് വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്. ഇതേ സമയം മദനി നിരപരാധിയാണെന്നും മറ്റും തുടങ്ങി സോഷ്യൽ മീഡിയകളിൽ വലിയതരത്തിലുള്ള കാമ്പയ്‌നുകളും നടക്കുന്നുണ്ട്.
Post Your Comments