ന്യൂഡല്‍ഹി: തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുമെന്നുള്ളതുകൊണ്ട് ഖുറാനിലെ ചില സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതുതാത്പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജി ബാലിശമാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി ഹര്‍ജിക്കാരന് നിന്ന് 50,000 രൂപ പിഴയും ചുമത്തി. യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സെയ്ദ് വസീം റിസ്വിയാണ് ഖുറാനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
Read Also : വിദഗ്ദ്ധ ചികിത്സയ്ക്കായി യൂസഫലി അബുദാബിയിലെത്തി, യാത്ര തിരിച്ചത് രാജകുടുംബം അയച്ച പ്രത്യേക വിമാനത്തില്‍
ജഡ്ജിമാരായ റോഹിന്റണ്‍ എഫ്. നരിമാന്‍, ബി.ആര്‍. ഗവായ്, ഋഷിഗേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വാദങ്ങളില്‍ ഉറച്ച് നില്ക്കുന്നുണ്ടോ എന്നും വാദം കേള്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും ഹര്‍ജി പരിഗണനക്കെടുത്തപ്പോള്‍ തന്നെ നരിമാന്‍ റിസ്വിയുടെ അഭിഭാഷകനോട് ചോദിച്ചിരുന്നു. അഭിഭാഷകന്‍ ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ നിര്‍ബന്ധം പിടിച്ചതോടെ കുറച്ച് സമയം വാദം കേട്ട ശേഷം കോടതി ഹര്‍ജി തള്ളുകയായിരുന്നു.
തങ്ങളുടെ ശക്തി ബോദ്ധ്യപ്പെടുത്താന്‍ ഇസ്ലാമിലെ ആദ്യ ഖലീഫമാരായ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരാല്‍ ചേര്‍ക്കപ്പെട്ട സൂക്തങ്ങളാണിതെന്നും ഇവ അക്രമത്തിനും ആളുകളെ ജിഹാദിന്റെ പാതയിലേക്ക് കൊണ്ടു വരുന്ന തരത്തില്‍ പ്രകോപനം ഉയര്‍ത്തുന്നവയാണെന്നുമാണ് ഹര്‍ജിയില്‍ റിസ്വി ആരോപിച്ചത്. വിശു
Post Your Comments