COVID 19KeralaLatest NewsNews

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം ; കേന്ദ്രത്തിന് കത്തയച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം ഉള്ളതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കേരളം ഇനി നേരിടാന്‍ പോകുന്ന ഗുരുതര പ്രശ്നങ്ങളില്‍ ഒന്നായിരിക്കും വാക്സിൻ ക്ഷാമമെന്ന് മന്ത്രി വ്യക്തമാക്കി.

Read Also : തൃശൂര്‍ പൂരം നിയന്ത്രണങ്ങളില്ലാതെ നടത്തുന്നതിനെതിരെ ആരോഗ്യ വകുപ്പ്

“സംസ്ഥാനത്ത് മാസ് വാക്സീനേഷന്‍ തുടങ്ങിയതോടെ ലഭ്യതക്കുറവ് രൂക്ഷമാകുന്നു. പല മേഖലകളിലും രണ്ട് ദിവസത്തേക്ക് മാത്രമെ സ്റ്റോക്കുള്ളു. ഈ സാഹചര്യം പരിഗണിച്ച്‌ കൂടുതല്‍ വാക്സീന്‍ ലഭ്യമാക്കുന്നതിന് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്,” കെകെ ശൈലജ പറഞ്ഞു. എന്നാല്‍ വാക്സീന്‍ തിരെ ലഭിക്കുന്നില്ല എന്ന ആക്ഷേപം ഇല്ലെന്നും നമുക്ക് ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് അയക്കാനെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കേരളത്തില്‍ 6986 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. 1271 കേസുകളാണ് ഇന്നലെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അരലക്ഷത്തോട് അടുക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗവ്യാപനവും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button