MollywoodLatest NewsKeralaCinemaMusicMovie SongsNewsEntertainment

‘തുടക്ക കാലത്ത് എന്റെ പാട്ടുകൾ കേട്ട് അമ്മയാണ് പാടിയതെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു’; ശ്വേത മോഹന്‍

മലയാളികളുടെ പ്രിയഗായികയാണ് സുജാത മോഹന്‍. നൂറു കണക്കിനു ഗാനങ്ങളിലൂടെ ഇപ്പോഴും ആരാധകരുടെ മനസ്സില്‍ ഒന്നാം നിരയില്‍ തന്നെ തുടരുകയാണ് സുജാത. റിയാലിറ്റി ഷോയില്‍ ജഡ്ജായൊക്കെയെത്തി പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരുന്നു. സുജാതയുടെ ഭര്‍ത്താവ് കൃഷ്ണമോഹനും മകള്‍ ശ്വേതയും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവര്‍ തന്നെ. ഇപ്പോളിതാ സംഗീത ജീവിതം തുടങ്ങിയപ്പോള്‍ ഗായിക സുജാതയുടെ മകള്‍ എന്ന ലേബല്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ശ്വേത മോഹന്‍.

ശ്വേതാ മോഹന്റെ വാക്കുകൾ.

‘സുജാതയുടെ മകള്‍ എന്ന പരിഗണനയില്‍ പല പ്രഗത്ഭ സംഗീത സംവിധായകരുടെ അടുത്തേക്ക് എത്താന്‍ എളുപ്പമായിരുന്നു.എന്നാല്‍ ആദ്യ ഗാനം മാത്രമേ തനിക്ക് കിട്ടാറുള്ളു. പിന്നീട് തനിക്ക് പാട്ടു തരാറില്ല. സുജാതയുടെ മകള്‍ നന്നായി പാടണമല്ലോ എന്ന പ്രതീക്ഷ എല്ലാവരിലും ഉണ്ടായിരുന്നു. ആ പ്രതീക്ഷയ്ക്കു മങ്ങലേല്‍ക്കാതിരിക്കാന്‍ വേണ്ടി ആദ്യ കാലത്തൊക്കെ സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നു.

ഉദയഗിരിയിൽ മൂവായിരത്തിലധികം ഭഗവത് ഗീതയുടെ കോപ്പികൾക്ക് തീയിട്ടു; ചാരമായി പുസ്തകങ്ങൾ

അന്നൊക്കെ റെക്കോര്‍ഡിംഗിനു വിളിക്കുമ്പോൾ പാടുന്ന സമയത്ത് സംഗീത സംവിധായകര്‍ ഭാവങ്ങള്‍ എന്നില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു. കാരണം, അമ്മ ഭാവഗായിക ആണല്ലോ? അതുകൊണ്ടു തന്നെ അമ്മയെപ്പോലെ ഭാവങ്ങള്‍ വരണം എന്ന് അവര്‍ പറയാറുണ്ടായിരുന്നു’ എന്ന് ശ്വേത പറയുന്നു.

പിന്നണി ഗാനരംഗത്ത് എത്തിയ തുടക്കകാലത്ത് അമ്മയുടെ അതേ ശൈലിയാണ് തനിക്ക് എന്നാണ് എല്ലാ സംഗീത സംവിധായകരും പറഞ്ഞിരുന്ന്. തന്റെ ആദ്യ ഗാനമായ ‘സുന്ദരി ഒന്നു പറയൂ’ കേട്ട് അമ്മയാണ് പാടിയതെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. പല പാട്ടുകള്‍ക്കും അതേ അനുഭവം ഉണ്ടായി. പിന്നീട് പാടി പാടി തന്റെ ശൈലി മാറി’. ശ്വേത പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button