ലൈബ്രറിയിലെ പുസ്തകങ്ങളെല്ലാം തീയിട്ട് നശിപ്പിച്ച് ആക്രമികൾ. കര്‍ണാടകയിലെ ഉദയഗിരിയിലെ പൊതു ലൈബ്രറിയിലായിരുന്നു സംഭവം. അക്രമികള്‍ തീയിട്ട പൊതുലൈബ്രറിയിൽ 11,000 പുസ്തകങ്ങളായിരുന്നു ഉണ്ടായിരുന്നത്. കത്തിച്ച പുസ്തകങ്ങളില്‍ ,ഭഗവദ്ഗീതയുടെ 3000 കോപ്പികള്‍ ഉള്‍പ്പെടുന്നതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആക്രമികൾ തീയിട്ട ലൈബ്രറിയില്‍ ഭഗവദ്ഗീത കൂടാതെ ഖുറാന്റെയും ബൈബിളിന്റെയും കോപ്പികളും നശിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഖുറാന്റെയും ബൈബിളിന്റെയും ആയിരത്തിലധികം പകര്‍പ്പുകളും കൂടാതെ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച വിവിധ വിഷയങ്ങളിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങളും ഉണ്ടായിരുന്നതായി 62 കാരനായ ദിവസ വേതനക്കാരനായ ലൈബ്രേറിയന്‍ സയ്യിദ് ഇഷാഖ് പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷമായി മൈസൂരുവിലെ രാജീവ് നഗര്‍, ശാന്തി നഗര്‍ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് അദ്ദേഹം ലൈബ്രറിയിലേക്ക് സൗജന്യമായി പ്രവേശനം നല്‍കിയിട്ടുണ്ട്. കന്നഡ ഭാഷ പ്രചരിപ്പിക്കുന്നതിനെ എതിര്‍ക്കുന്ന അക്രമികളാണ് ഈ ദുഷ്പ്രവൃത്തിക്ക് പിന്നിലെന്ന് ഇഷാഖ് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments