കണ്ണൂര്‍: മകന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലീം ലീഗ് ആണെന്ന ആരോപണവുമായി മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ അമ്മ. ലീഗ് ഗൂഢാലോചന നടത്തിയാണ് മകനെ പ്രതിചേര്‍ത്തത്. കളവായി പ്രതി ചേര്‍ത്തതിനെ തുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് മകന്‍ ആത്മഹത്യ ചെയ്തത്. ഇതിന് കാരണക്കാരായ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് രതീഷിന്റെ അമ്മ പത്മിനി കൂലോത്ത് ഡി.ജി.പിക്ക് പരാതി നല്‍കി.
Read Also : തരൂര്‍ പുറത്തുവിട്ട കണക്കുകള്‍ കെട്ടിച്ചമച്ചത്; സൈബർ പ്രചാരണ വിവാദം കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എം.ടി. രമേശ്
തിരഞ്ഞെടുപ്പ് ദിവസം ലീഗുകാര്‍ മര്‍ദ്ദിച്ചതായി രതീഷ് പറഞ്ഞിരുന്നു. കേസില്‍ പ്രതി ചേര്‍ത്തതില്‍ മകന്‍ ആകെ പ്രയാസത്തിലായിരുന്നു. കൊലക്കേസില്‍ പ്രതിയാക്കിയാല്‍ അവന്‍ മാനസിക സംഘര്‍ഷത്തിനകപ്പെട്ട് ആത്മഹത്യ ചെയ്യും എന്ന് അറിയുന്ന പ്രദേശത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി പ്രതിചേര്‍ക്കുകയായിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രതീഷിന്റെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന രതീഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഏറെ ദുരൂഹത ഉണര്‍ത്തുന്നതാണ്. ഇതേത്തുടര്‍ന്ന് റൂറല്‍ എസ്.പി നേരിട്ടെത്തി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രതീഷ് തൂങ്ങിമരിച്ച നിലയില്‍ കണ്ട സ്ഥലത്ത് വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുളള സംഘം പരിശോധനയും നടത്തി. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും സംഘത്തിലുണ്ടായിരുന്നു.
Post Your Comments