CinemaNattuvarthaMollywoodLatest NewsKeralaNewsEntertainment

‘ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം’; പൃഥ്വിരാജ്

ഐ.പി.എൽ ക്രിക്കറ്റിന്റെ പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനായി എത്തുന്നത് മലയാളി താരം സഞ്‌ജു സാംസണാണ്. പഞ്ചാബ് കിംഗ്‌സുമായുള്ള രാജസ്ഥാൻ റോയൽസിന്റെ മത്സരം ക്യാപ്റ്റൻ എന്ന നിലയിലുള്ള സഞ്ജുവിന്റെ ആദ്യ മത്സരം കൂടിയാണ്.

രാജസ്ഥാന്റെ ഔദ്യോഗിക ജഴ്സി നടൻ പൃഥ്വിരാജിന് സഞ്‌ജു സമ്മാനമായി നൽകിയിരുന്നു. പൃഥ്വിരാജിനൊപ്പം മോൾ അല്ലിയുടെ പേരിലും ഒരു ജേഴ്സിയുണ്ട് അതിന് നന്ദി അറിയിച്ച് സോഷ്യൽ മീഡിയയിൽ പൃഥ്വിരാജ് സഞ്‌ജുവിനും രാജസ്ഥാൻ റോയൽസിനും ആശംസാ കുറിപ്പ് പങ്കുവെച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നതിങ്ങനെ.

‘സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും ഞാൻ എന്റെ കടപ്പാട് അറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ കൂടെതന്നെ ഉണ്ടാവും. സഞ്‌ജു ഒരു ഐ.പി.എൽ ഫ്രാഞ്ചൈസിയുടെ ക്യാപ്ടനാവുകയെന്നത് സന്തോഷത്തോടൊപ്പം അഭിമാനം കൂടിയാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം.” പൃഥ്വി പറഞ്ഞു.

 

Thank you Sanju Samson and Rajasthan Royals for the hamper and the jerseys! Ally and I will be cheering! Sanju..you…

Posted by Prithviraj Sukumaran on Sunday, 11 April 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button