KeralaLatest NewsNews

പോലീസുകാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്, രൂപേഷ് അടക്കം നാല് മാവോയിസ്റ്റുകള്‍ക്കെതിരെ കുറ്റം ചുമത്തി

കൊച്ചി: സിവില്‍ പോലീസ് ഓഫീസറുടെ വീട്ടില്‍ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ രൂപേഷ് ഉള്‍പ്പെടെ നാല് മാവോയിസ്റ്റുകള്‍ക്കെതിരെ കുറ്റം ചുമത്തി. വിചാരണയുടെ കാര്യം കൊച്ചി എന്‍ഐഎ പ്രത്യേക കോടതി തീരുമാനിക്കും. ഈ മാസം 16ന് കേസ് വീണ്ടും പരിഗണിക്കും.

Read Also : ലോകായുക്ത വിധി മാനിക്കാത്ത പിണറായി വിജയനോട് ഇ.കെ.നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് രമേശ് ചെന്നിത്തല

വെള്ളമുണ്ടയില്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നത് പ്രമോദ് ആണെന്ന് ആരോപിച്ചായിരുന്നു അക്രമം. ബൈക്ക് കത്തിക്കാനും ശ്രമിച്ച സംഘം പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.

അനൂപ്, ഇബ്രാഹിം, കന്യാകുമാരി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. രൂപേഷ് നേരിട്ടും മറ്റ് പ്രതികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഹാജരായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button