Latest NewsKeralaNews

ബന്ധു നിയമനം; ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: ബന്ധു നിയമനവുമായി ബന്ധപ്പെട്ടുള്ള ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ ടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി വെക്കേഷൻ ബെഞ്ചിന് മുൻപിൽ ഹർജി എത്തിക്കാനാണ് ജലീലിന്റെ ശ്രമം. അടിയന്തര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കണമെന്ന് ജലീൽ കോടതിയിൽ ആവശ്യപ്പെടും.

Read Also: നിയമസഭാ തെരഞ്ഞെടുപ്പ്; നേമം ഉൾപ്പെടെ അഞ്ചു സീറ്റുകൾ നേടുമെന്ന് ബിജെപി വിലയിരുത്തൽ

ബന്ധുനിയമനത്തിൽ ജലീൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തിന് മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ വിധി. ന്യൂനപക്ഷ കോർപറേഷന്റെ ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലായിരുന്നു ലോകായുക്തയുടെ വിധി.

ജലീലിന്റേത് അധികാര ദുർവിനിയോഗമാണെന്നും മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ലോകായുക്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജലീലിനെതിരെ മുഖ്യമന്ത്രി ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ലോകായുക്ത റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ന്യുനപക്ഷ കോർപ്പറേഷനിൽ ബന്ധുവായ അദീബിനെ നിയമിച്ചതിനെതിരെയാണ് ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Read Also: മാവോയിസ്റ്റുകൾക്കെതിരെ വിട്ടുവീഴ്ച്ചയില്ല; തലയ്ക്ക് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റിനെ വധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button