KeralaLatest NewsNews

ദർശന പുണ്യം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമല ദർശനം നടത്തി

പത്തനംതിട്ട: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തി. പമ്പ ഗണപതികോവിലിൽ നിന്നും ഇരുമുടികെട്ടുനിറച്ച് മലകൾ നടന്നുകയറിയാണ് ഗവർണർ സന്നിധാനത്ത് എത്തിയത്.

Read Also: നിയമസഭാ തെരഞ്ഞെടുപ്പ്; നേമം ഉൾപ്പെടെ അഞ്ചു സീറ്റുകൾ നേടുമെന്ന് ബിജെപി വിലയിരുത്തൽ

നടപന്തലിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, ദേവസ്വം കമ്മീഷണർ ബി എസ് തിരുമേനി എന്നിവർ ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്.

ഗവർണർക്കൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും സന്നിധാനത്തെത്തി ദർശനം നടത്തി. മേട വിഷു പൂജകൾക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്.

Read Also: നിയമസഭാ തെരഞ്ഞെടുപ്പ്; നേമം ഉൾപ്പെടെ അഞ്ചു സീറ്റുകൾ നേടുമെന്ന് ബിജെപി വിലയിരുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button