തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം ഉൾപ്പെടെ അഞ്ചു സീറ്റുകൾ നേടുമെന്ന് ബിജെപി വിലയിരുത്തൽ. കൂടുതൽ മണ്ഡലങ്ങളിൽ എൻഡിഎ നിർണായക ശക്തിയാകുമെന്നും വിലയിരുത്തപ്പെടുന്നു. സിറ്റിംഗ് സീറ്റായ നേമം, കെ. സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരം, പാലക്കാട്, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎയ്ക്ക് വിജയപ്രതീക്ഷയുള്ളത്. ഒട്ടേറെ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തുമെന്നും ഇത്തവണ അദ്ഭുതങ്ങൾ സംഭവിച്ചേക്കാമെന്നും പാർട്ടി പറയുന്നു.
Read Also: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
നിയമസഭയിലും നിർണായക ശക്തിയായി മാറുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും പാലക്കാട് ഇ. ശ്രീധരനും ബി.ജെ.പിക്കു പുറത്തുള്ള വോട്ടുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ അട്ടിമറി വിജയം സംഭവിച്ചാൽ അത്ഭുതമില്ല. വട്ടിയൂർക്കാവിൽ ബി.ജെ.പിയുടെ വോട്ടുകൾക്ക് പുറമെ കോൺഗ്രസിൽ നിന്നുള്ള വോട്ടുചോർച്ച ഗുണപ്പെടും. കഴക്കൂട്ടത്ത് ശബരിമല വിഷയം കൂടുതൽ ചർച്ചയായതും എൻ.എസ്.എസ്. നിലപാടും അനുകൂലമായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
Read Also: തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാസേന
Post Your Comments