![](/wp-content/uploads/2021/04/jp.jpg)
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് നടന്ന എല്ലാം സംസ്ഥാനങ്ങളിലും ബിജെപി വിജയിക്കുമെന്ന ആത്മവിശ്വവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. പശ്ചിമ ബംഗാളില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും, ആസാമില്‍ ഭരണം തുടരും, തമിഴ്‌നാട്ടില്‍ ഭരണ സഖ്യത്തിന്റെ പ്രധാന ഭാഗമാകും, പുതുച്ചേരിയില്‍ അധികാരത്തിലെത്തും, കേരളത്തില്‍ ബിജെപി പ്രധാന ശക്തി ആയി മറുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ്18ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Read Also : ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതി; കെ ടി ജലീലിന് നിയമപരമായ തുടർനടപടി സ്വീകരിക്കാമെന്ന് കോടിയേരി
ബംഗാള്‍, ആസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളെ ബിജെപി പ്രാധാന്യത്തോടെയാണ് നേരിടുന്നതെന്നും പറഞ്ഞു. ‘എല്ലാ തെരഞ്ഞെടുപ്പുകളിലും ഞങ്ങളുടെ അഭിപ്രായം പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്’അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞെന്നും നദ്ദ വ്യക്തമാക്കി.
Post Your Comments