KeralaLatest News

എൽഡിഎഫിലെ പ്രമുഖർ തോല്‍ക്കും; ബിജെപിക്ക് മൂന്നു സീറ്റ്, ഇന്റലിജൻസ് രണ്ടു മുന്നണികൾക്കും ഒപ്പം: ആശങ്കയിൽ മുന്നണികൾ

പത്തനാപുരവും ആറന്മുളയും എല്‍.ഡി.എഫ്. നിലനിര്‍ത്തുമ്പോള്‍ കോന്നി യു.ഡി.എഫ്. പിടിച്ചെടുക്കും

തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സുകൾ രണ്ടു മുന്നണികൾക്കും വിജയം പ്രവചിച്ചപ്പോൾ ആശങ്കയിൽ മുന്നണികൾ. സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ഇടതുപക്ഷത്തിനു അനുകൂലമായപ്പോൾ കേന്ദ്ര ഇന്റലിജൻസ് യുഡിഎഫിനാണു വിജയം പ്രവചിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 77 മുതല്‍ 85 വരെ സീറ്റും ബിജെപിക്കു മൂന്നു സീറ്റും പ്രവചിച്ചു സംസ്ഥാന ഇന്റലിജന്‍സിന്റെ പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.

കുണ്ടറയില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും കൊല്ലത്തു മുകേഷും തോല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലത്ത് കോണ്‍ഗ്രസ് മുന്നിലെത്തുമെന്നാണ് പ്രവചനം. ഇത് സിപിഎമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്. പത്തനാപുരവും ആറന്മുളയും എല്‍.ഡി.എഫ്. നിലനിര്‍ത്തുമ്പോള്‍ കോന്നി യു.ഡി.എഫ്. പിടിച്ചെടുക്കും. തൃശൂരില്‍ എന്‍.ഡി.എയിലെ സുരേഷ് ഗോപിയെ പിന്തള്ളി യു.ഡി.എഫിലെ പത്മജ വേണുഗോപാല്‍ മുന്നിലെത്തും.

കായംകുളത്തു പാല്‍ വിവാദം വോട്ടായപ്പോള്‍ യു.ഡി.എഫിലെ അരിത ബാബുവിനാണ് മേല്‍ക്കൈ. മെട്രോമാന്‍ ഇ. ശ്രീധരനെ പിന്തള്ളി യു.ഡി.എഫിലെ ഷാഫി പറമ്പില്‍ പാലക്കാട് നിലനിര്‍ത്തുമെന്നും റിപ്പോർട്ട് പറയുന്നു. വട്ടിയൂര്‍ക്കാവും കഴക്കൂട്ടവും ഇടതുപക്ഷം നേടുമെന്നും സംസ്ഥാന ഇന്റലിജൻസ് പറയുന്നു. കൊല്ലത്ത് കോണ്‍ഗ്രസ് മുന്നിലെത്തുമെന്നാണ് പ്രവചനം. ഇത് സിപിഎമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്.

എറണാകുളം ജില്ലയില്‍ മൂന്നു സീറ്റുമാത്രമാകും എല്‍.ഡി.എഫിനു ലഭിക്കുക. സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് മത്സരിക്കുന്ന കളമശേരി, കോതമംഗലം, വൈപ്പിന്‍ എന്നിവ. കുന്നത്തുനാട്ടില്‍ ട്വന്റി 20 വിജയിക്കുമെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. ഇടുക്കി ജില്ലയില്‍ ഇടതുമുന്നണി രണ്ടു സീറ്റില്‍ ഒതുങ്ങും, മന്ത്രി എം.എം. മണി മത്സരിക്കുന്ന ഉടുമ്പന്‍ചോല, ദേവികുളം എന്നിവ. കോട്ടയത്തു യു.ഡി.എഫ്. മേല്‍െകെ വിജയം നേടും. അട്ടിമറി സാധ്യതയില്ല.

read also: റംസിയുടെ സഹോദരി അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി: ഇനി തനിക്ക് വേണ്ടെന്ന് ഭർത്താവ്, കൊല്ലണമെന്ന് പിതാവ്

ഏറ്റുമാനൂരും വൈക്കവും എല്‍.ഡി.എഫിനാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സ്ഥാനാര്‍ത്ഥികളുടെ മികവാണു യു.ഡി.എഫിനെ മുന്നിലെത്തിക്കുന്നത് എന്നും റിപ്പോർട്ട് പറയുന്നു . മഞ്ചേശ്വരം, തിരുവനന്തപുരം, നേമം സീറ്റുകളില്‍ ബിജെപിക്കാണു ജയസാധ്യത. നിലവിലുള്ള ഭരണത്തോടുള്ള വിദ്വേഷമോ ഒന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന സംസ്ഥാന ഇന്റലിജന്‍സ്, പിണറായി ഫാക്ടറിന്റെ പിന്‍ബലത്തിലാവും ഇടതുമുന്നണി തുടര്‍ഭരണം ഉറപ്പാക്കുകയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

മംഗളം ലേഖകന്‍ എസ് നാരായണന്റേതാണ് റിപ്പോര്‍ട്ട്. അതേസമയം, കേന്ദ്ര ഇന്റലിജന്‍സ് തയ്യാറാക്കിയ രണ്ടു റിപ്പോര്‍ട്ടുകളിലും യു.ഡി.എഫ്. 80 സീറ്റ് കരസ്ഥമാക്കുമെന്നാണ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നേമം അല്ലെങ്കില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ ബിജെപിക്കുള്ള വിജയസാധ്യത 80 ശതമാനത്തിനു മുകളിലാണെന്നും കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button