Latest NewsIndiaNews

മ​മ​ത ബാ​ന​ര്‍​ജി​ക്ക് പ്ര​ചാ​ര​ണ​ത്തി​ല്‍ വിലക്ക്; തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​ക്കിന് കാരണം ഇത്

ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് വി​ല​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. തെരഞ്ഞെടുപ്പുമായി പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികളിലെ ര​ണ്ട് വി​വാ​ദ പ്ര​സ്താ​വ​ന​ക​ൾക്ക് നൽകിയ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട് മു​ത​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു വ​രെ​യാ​ണ് വി​ല​ക്ക്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂ​ന​പ​ക്ഷ വോ​ട്ട​ര്‍​മാ​ര്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്ക​ണ​മെ​ന്ന പ്ര​സ്താ​വ​ന​യും, കേ​ന്ദ്ര​സേ​ന​യെ സ്ത്രീ​ക​ള്‍ ത​ട​യ​ണ​മെ​ന്ന പ്ര​സ്താ​വ​ന​യു​മാ​ണ് വി​വാ​ദ​മാ​യ​ത്. നേരത്തെ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ​പ്ര​സ്താ​വ​ന​ക​ൾക്ക് മ​മ​ത​യു​ടെ വി​ശ​ദീ​ക​ര​ണം ചോദിച്ചിരുന്നു. എന്നാൽ മമത നൽകിയ വിശദീകരണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button