തിരുവനന്തപുരം: കേരളത്തില്‍ തങ്ങള്‍ക്ക് തുടര്‍ ഭരണം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.എം . 80 സീറ്റ് ഉറപ്പിച്ചുവെന്ന് കണക്കുകള്‍ നിരത്തി പാര്‍ട്ടി പറയുന്നു. തുടര്‍ ഭരണം കിട്ടിയാല്‍ കേരളത്തില്‍ സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമെന്നാണ് സൂചന. 23-ാം പാര്‍ട്ടി കോണ്‍ഗ്രസാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. അതിന് മുമ്പ് ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇത് ജൂലായില്‍ ആരംഭിച്ചേക്കും.
Read Also : അമ്മമാരെയും സ്ത്രീകളെയും ഉപദ്രവിക്കുകയും മനുഷ്യരെ കൊല്ലുകയുമാണ് മമത ചെയ്യുന്നത്; പ്രധാനമന്ത്രി
രാജ്യത്ത് പാര്‍ട്ടി സംഘടനാ സംവിധാനം അതിശക്തമായ ഇടമെന്ന നിലയിലാണ് കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനായി പരിഗണിക്കുന്നത്. കേന്ദ്ര കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അതിന് ശേഷം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി സംസ്ഥാന ഘടകം നിശ്ചയിക്കും. പാലക്കാട്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് മുമ്പ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടന്നിട്ടുള്ളത്. ഇത്തവണ ഈ നാല് ജില്ലകളെയും പരിഗണിക്കില്ല. പ്രതിനിധികള്‍ക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ യാത്രാ സൗകര്യവും ഒപ്പം സംഘടനാ ശേഷിയുമുള്ള ജില്ലകള്‍ക്കുമായിരിക്കും ഇത്തവണ സാദ്ധ്യത. ഹൈദരാബാദിലായിരുന്നു 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്.
Post Your Comments