Latest NewsKeralaNews

സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് കോവിഡ് വർധിച്ചത്; ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേസുകൾ കൂടുന്നതായി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. എല്ലാ ജി​ല്ല​ക​ളി​ലും രോ​ഗ​വ്യാ​പ​നം കൂ​ടു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് രോ​ഗ​ബാ​ധ വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യാ​യ​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധം തീ​രു​മാ​നി​ക്കാ​ന്‍ എ​ല്ലാ ജി​ല്ലക​ളി​ലും യോ​ഗം ചേ​രും. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ സ​മി​തി​ക​ള്‍ ശ​ക്ത​മാ​ക്കും. വാ​ര്‍​ഡ് ത​ല​ത്തി​ലും രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ട്ടം ചേ​ര്‍​ന്ന് വി​ഷു ആ​ഘോ​ഷി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. അ​വ​ശ്യ​മാ​യ വാ​ക്സി​ന്‍ കി​ട്ടി​യി​ട്ടി​ല്ലെ​ങ്കി​ല്‍ ക്യാമ്പയിൻ ബു​ദ്ധി​മു​ട്ടി​ലാ​കും. അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര​ത്തോ​ട് വാ​ക്സി​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button