ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയ്‌ക്ക് വിജയം. എവേ പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ചെൽസിയുടെ ജയം. ജയത്തോടെ തോമസ് ടൂഹെലിനു കീഴിൽ തുടർച്ചയായ ആറാം മത്സരവും തോൽവിയില്ലാതെ ചെൽസി കളം വിട്ടു. ക്രിസ്റ്റിയൻ പുലിസിച്ചിന്റെ ഇരട്ട ഗോളാണു ചെൽസിക്ക് ജയം എളുപ്പമാക്കിയത്. ജയത്തോടെ 54 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്തെത്തി. മാഞ്ചസ്റ്റർ സിറ്റി (74), മാഞ്ചസ്റ്റർ യുണൈറ്റഡ് (60), ലെസ്റ്റർ സിറ്റി (56) എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ.
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ടോട്ടൻഹാമിനെതിരേയാണ് യുണൈറ്റഡിന്റെ തകർപ്പൻ ജയം. ഫ്രെഡ്, കവാനി, ഗ്രീൻവുഡ് എന്നിവരാണ് യുണൈറ്റഡിനായി വലകുലുക്കിയത്. ടോട്ടൻഹാമിന്റെ ഗോൾ സൺ ഹേങ് മിന്നിന്റെ വകയായിരുന്നു.
Post Your Comments