COVID 19Latest NewsIndia

അടിയന്തര ഉപയോഗം: രാജ്യത്ത് സ്‌പുട്‌നിക്‌ വാക്സിൻ ഉൾപ്പെടെ 5 വാക്സിൻ അനുമതി ഉടന്‍

സ്‌പുട്‌നിക്‌ 5, ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍, നൊവാക്‌സ്‌, സിഡസ്‌ കാഡില, ഭാരത്‌ ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ എന്നിവയ്‌ക്കുള്ള അനുമതിയാണു പരിഗണനയിലുള്ളത്‌.

ന്യൂഡല്‍ഹി: കോവിഡ്‌ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ അഞ്ച്‌ കോവിഡ്‌ വാക്‌സിനുകള്‍ക്കുകൂടി അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. സ്‌പുട്‌നിക്‌ 5, ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍, നൊവാക്‌സ്‌, സിഡസ്‌ കാഡില, ഭാരത്‌ ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ എന്നിവയ്‌ക്കുള്ള അനുമതിയാണു പരിഗണനയിലുള്ളത്‌.

അടുത്ത 10 ദിവസത്തിനുള്ളില്‍ സ്‌പുട്‌നിക്കിന്‌ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കും. ജൂണില്‍ സ്‌പുട്‌നിക്‌ 5 വിപണിയിലെത്തും. ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ വാക്‌സിന്‍, സിഡസ്‌ കാഡില എന്നിവ ഓഗസ്‌റ്റില്‍ ലഭ്യമായേക്കും. എങ്കിലും ഒക്‌ടോബറോടെ ഇവ വിപണിയിലെത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button