കോതമംഗലം : ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ജിയോ പയസിന് നേരെയുണ്ടായ ആക്രമണം കുടുംബ വഴിക്കിനെ തുടര്‍ന്ന്. ശനിയാഴ്ച്ച രാത്രി ചേലപ്പാട് മിനിപ്പടിയില്ഡ വെച്ച് കാലക്കൊമ്പില്‍ പയസ് എന്നയാളാണ് ജിയോയെ ആക്രമിച്ചത്. സംഭവത്തില്‍ ജിയോയുടെ പിതാവ് അവിരാപാട്ട് പയസ്, ജിയോയുടെ സുഹൃത്ത് അല്‍ത്താഫ് കബീര്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
ശരീരമാസകലം പൊള്ളലേറ്റ ജിയോയെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയില്‍ തുടരുകയാണ്.
Read Also : ലീഗ് നേതാവ് കെ എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്
അവിരാപാട്ട് പയസിന്റേയും കാരകൊമ്പില്‍ പയസിന്റേയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വഴക്കിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്ന ആസിഡ് ആക്രമണമെന്നാണ് വിവരം. ആക്രമണത്തിന് ശേഷം സ്‌ക്കൂട്ടറില്‍ രക്ഷപ്പെട്ട പ്രതിയെ ഒരു സംഘം ആക്രമിക്കുകയും വാഹനം കത്തിക്കുകയും ചെയ്തിരുന്നു.
Post Your Comments