Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

ബംഗാളിൽ ആവേശത്തിരയിളക്കി അമിത് ഷാ; ആറിടത്ത് ഇന്ന് പൊതു സമ്മേളനം; മൂന്നിടങ്ങളിൽ റോഡ് ഷോ

ന്യൂഡൽഹി: പശ്ചിമബംഗാളിൽ ആവേശത്തിരയിളക്കി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളിൽ അമിത് ഷായുടെ പര്യടനം തുടരുകയാണ്. ഇന്ന് ആറിടങ്ങളിലാണ് അമിത് ഷായുടെ പൊതുയോഗങ്ങൾ നടക്കുന്നത്.

Read Also: സാങ്കേതിക തകരാർ; എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി താഴെയിറക്കി

മൂന്നിടങ്ങളിൽ അദ്ദേഹം റോഡ് ഷോയും നടത്തും. ശാന്തിപൂർ, റാണാഘട്ട് , പാനീഹത്തി, ബാസിർഘട്ട്, കാമാർഹത്തി, രാദാർഘട്ട് ഗോപാൽപൂർ എന്നിവിടങ്ങളിലാണ് അമിത് ഷാ ഇന്നെത്തുന്നത്. മേഖലയിലെ പ്രമുഖ വ്യക്തികൾ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.

നാലാം ഘട്ടം തെരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ബംഗാളിൽ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നാണ് ബിജെപിയുടെ അവകാശവാദം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ദുർഭരണം അവസാനിപ്പിക്കാനുറച്ചുള്ള യാത്രയെന്നാണ് ബിജെപി തങ്ങളുടെ പരിപാടികളെ വിശേഷിപ്പിക്കുന്നത്.

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പാണ് ബംഗാളിൽ ഇനി നടക്കുന്നത്. 45 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗാണ് അഞ്ചാംഘട്ടത്തിൽ നടക്കുക. ഈ മാസം 17-ാം തീയതിയാണ് പോളിംഗ്. ആറാം ഘട്ടം ഏപ്രിൽ 22 നും ഏഴാം ഘട്ടം 26 നും അവസാനഘട്ടം ഏപ്രിൽ 29 നുമാണ് തീരുമാനിച്ചിരിക്കുന്നത്.

Read Also: കോവിഡിന്റെ രണ്ടാം തരംഗം; തൃശൂർ പൂരം നടത്തിപ്പിനെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

shortlink

Related Articles

Post Your Comments

Related Articles


Back to top button