Latest NewsIndiaNews

ബിജെപിയുടെ ജയം ഉറപ്പിക്കാന്‍ മുന്‍ സിപിഎം നേതാക്കള്‍ ബിജെപിയിൽ; ബംഗാളില്‍ മമതയെ തോല്‍പ്പിക്കാന്‍ പുതിയ രാഷ്ട്രീയക്കളി

ബിജെപിയിൽ ചേർന്നെങ്കിലും പാർട്ടിയെ കുറിച്ചുള്ള അഭിപ്രായം മാറിയിട്ടില്ലെന്ന് രാമകൃഷ്ണ പറയുന്നു.

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് ബംഗാൾ. എട്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് തുടർ ഭരണത്തിനായി ശക്തമായ പോരാട്ടമാണ് മുഖ്യമന്ത്രി മമത ബാനർജി നടത്തുന്നത്. എന്നാൽ ബിജെപി ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. മമതയെ തോൽപ്പിക്കാൻ മുന്‍ സിപിഎം നേതാക്കളും രംഗത്ത്. മമതയുടെ ഭരണത്തിന് കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ സിപിഎം നേതാക്കൾ ബിജെപിയ്‌ക്കൊപ്പം ചേർന്നിരിക്കുകയാണ്.

ഇത്തവണ ബിജെപിയുടെ ജയം ഉറപ്പിക്കാന്‍ സിപിഎം സഹായം ബംഗാളിൽ ഉണ്ടാകും. പ്രത്യയശാസ്ത്രപരമായി മാറിയില്ലെങ്കിലും സിപിഎമ്മിന് തൃണമൂലിനെ തടയാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് ലാല്‍ട്ടു മാല്‍, രാമകൃഷ്ണ ബൗറി തുടങ്ങിയ നേതാക്കൾ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

read also:ഉദയഗിരിയിൽ മൂവായിരത്തിലധികം ഭഗവത് ഗീതയുടെ കോപ്പികൾക്ക് തീയിട്ടു; ചാരമായി പുസ്തകങ്ങൾ

ബിജെപി വലതുപക്ഷ പാര്‍ട്ടിയാണ്. പക്ഷേ തൃണമൂലിനെ പരാജയപ്പെടുത്താന്‍ വേറെ വഴിയില്ലെന്ന് മാല്‍ പറയുന്നു. ബിര്‍ഭൂമിലെ സുരി മണ്ഡലത്തിലാണ് ലാല്‍ട്ടു മാല്‍ താമസിക്കുന്നത്. വോട്ട് ചെയ്യുമ്പോള്‍ ബിജെപിക്കും, മനസ്സുകൊണ്ട് ഇടതുപക്ഷ നേതാവുമാണ് താന്‍ എന്ന് അദ്ദേഹം പറയുന്നു. തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെ തല്ലാന്‍ വന്ന് കഴിഞ്ഞാല്‍ സിപിഎമ്മിന് ഒന്നും ചെയ്യാനാവില്ല. എന്നാല്‍ ബിജെപി അങ്ങനെയല്ലെന്ന് മാല്‍ പറയുന്നു.

ബിജെപിയിൽ ചേർന്നെങ്കിലും പാർട്ടിയെ കുറിച്ചുള്ള അഭിപ്രായം മാറിയിട്ടില്ലെന്ന് രാമകൃഷ്ണ പറയുന്നു. പാര്‍ട്ടിയില്‍ വിദ്യാഭ്യാസം എന്ന് പറയുന്നത് ഇല്ല. ആശയപരമായി അവരോട് യോജിപ്പില്ല. പക്ഷേ തൃണമൂലിനെ വീഴ്ത്തിയില്ലെങ്കില്‍ നിലനില്‍പ്പില്ലെന്ന് രാമകൃഷ്ണ പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഈ പ്രവര്‍ത്തകരെല്ലാം കൂട്ടത്തോടെ സിപിഎമ്മില്‍ എത്തുമെന്ന് രാമകൃഷ്ണ വ്യക്തമാക്കി. അധികാരമല്ല, തൃണമൂലിനെ പുറത്താക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

2011ല്‍ ഇടതുപക്ഷം തോറ്റതോടെ പല നേതാക്കളും വീട്ടിൽ ഒളിച്ചിരിക്കേണ്ട അവസ്ഥയായി. മമത പ്രതിപക്ഷത്തിന്റെ കഥ കഴിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. 2016ല്‍ ബിജെപി ശക്തമായതോടെ എല്ലാവരും അങ്ങോട്ട് പോയെന്ന് മാല്‍ കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button