Latest NewsKeralaNattuvarthaNews

ഒറ്റപ്പാലത്ത് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തിരിച്ചറിയൽ കാർഡുകൾ; സി.പി.എം അനുഭാവികളുടേതെന്ന് ആരോപണം

ഒറ്റപ്പാലത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 10 തിരിച്ചറിയല്‍ കാര്‍ഡുകളാണ് വഴിയരികില്‍ നിന്നും കണ്ടെത്തിയത്. ഒറ്റപ്പാലം സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപമാണ് സംഭവം.

നേരത്തെ, തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുന്നു എന്നും, വോട്ടർ പട്ടികയിൽ ഇരട്ടിപ്പുണ്ടെന്നും പ്രതിപക്ഷ നേതാവ് തെളിവ് സഹിതം ആരോപിച്ചിരുന്നു. അത് ശെരിവെക്കുന്ന തരത്തിലാണ് ഇലക്ഷന് ശേഷം പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയത്.

കണ്ടെത്തിയ കാര്‍ഡുകളില്‍ അധികവും കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ അഴിയന്നുര്‍ പ്രദേശത്തുള്ള സി.പിഎം. അനുഭാവികളുടേതാണെന്നാണ് ആരോപണം. പ്രദേശവാസികളായ ആൾക്കാരാണ് കാര്‍ഡുകള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കള്ളവോട്ടിലൂടെ സി.പി.എം തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് തെളിവാണിതെന്ന് ബി.ജെ.പി ആരോപിച്ചു.

ഇടതുപക്ഷത്തിന്റ സിറ്റിങ് സീറ്റായ ഒറ്റപ്പാലത്ത് ഇത്തവണ ബി.ജെ.പി യുടെ പി. വേണുഗോപാൽ ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. സംസ്ഥാനമൊട്ടാകെ നാല് ലക്ഷത്തിൽ അധികം വോട്ടുകളുടെ ഇരട്ടിപ്പാണ് പ്രതിപക്ഷനേതാവ് പുറത്തുകൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button