പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാം കുന്ന് ക്ഷേത്ര പരിസരത്തെ സിനിമാ ഷൂട്ടിംഗ് തടഞ്ഞതിനെ പിന്തുണച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഷൂട്ടിംഗ് തടഞ്ഞെങ്കില്‍ അത് നന്നായി പോയെന്നും, അനുമതിയില്ലാതെ സിപിഎം ആപ്പീസിനകത്ത് കയറി കാവിക്കൊടി പിടിച്ച് ഷൂട്ടിംഗ് നടത്തിയാല്‍ സഖാക്കള്‍ വകവച്ചു തരുമോയെന്നും സന്ദീപ് വാര്യർ ചോദിച്ചു. ഇത് സംഘർഷമുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെ നടത്തിയ ഒരു മൂന്നാംകിട സിനിമയുടെ ഷൂട്ടിംഗ് ആണെന്നും അദ്ദേഹം പറഞ്ഞു.
Read Also : കോൺഗ്രസ് നേതാക്കൾ അപമര്യാദയായി പെരുമാറി; മദ്ധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർ രാജി വെച്ചു
സന്ദീപ് വാര്യരുടെ പ്രതികരണം ഇങ്ങനെ :
“പാലക്കാട് കടമ്പഴിപ്പുറം ശ്രീ വായില്യാംകുന്ന് ഭഗവതി ക്ഷേത്ര മുറ്റത്ത് , ദേവസ്വം അനുമതിയില്ലാതെ കയ്യേറി മത , രാഷ്ട്രീയ ചിഹ്നങ്ങളുപയോഗിച്ച് നടത്തിയ സിനിമാ ഷൂട്ടിംഗ് തടഞ്ഞ വിശ്വാസികളുടെ നടപടിയെ പിന്തുണയ്ക്കുന്നു . അനുമതിയില്ലാതെ സിപിഎം ആപ്പീസിനകത്ത് കയറി കാവിക്കൊടി പിടിച്ച് ഷൂട്ടിംഗ് നടത്തിയാല്‍ സഖാക്കള്‍ വകവച്ചു തരുമോ ? അനുമതിയില്ലാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഷൂട്ടിംഗ് സാധ്യമാണോ ? ദേവസ്വം സ്ഥാപനങ്ങളിലും അത് സാധ്യമല്ല. നിരവധി മലയാള സിനിമകള്‍ തൊട്ടടുത്ത് പരിയാനം പറ്റ ഭഗവതി ക്ഷേത്രത്തില്‍ അനുമതിയോടു കൂടി ഷൂട്ടിംഗ് നടത്തിയപ്പോഴൊന്നും ആരും തടത്തിട്ടില്ല. ഇത് സംഘര്‍ഷമുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെ നടത്തിയ ഒരു മൂന്നാംകിട സിനിമയുടെ ഷൂട്ടിംഗാണ്. തടഞ്ഞെങ്കില്‍ നന്നായിപ്പോയി.
കഴിഞ്ഞ വര്‍ഷം ഇതേ ക്ഷേത്രത്തിന്റെ വകയായ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറിയപ്പോള്‍ കമ്പിവേലി തകര്‍ത്ത് ക്ഷേത്രഭൂമി മോചിപ്പിച്ചിരുന്നു.”
Post Your Comments