പമ്പ : മേട വിഷു പൂജയ്ക്കായി ശബരിമല നട ഇന്നലെ തുറന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ശക്തമായ നിയന്ത്രണങ്ങൾ നിൽക്കുന്ന ശബരിമലയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദര്‍ശനം നടത്തി. പമ്പ ഗണപതികോവിലില്‍ നിന്നും ഇരുമുടികെട്ടുനിറച്ച് മലകള്‍ നടന്നുകയറിയാണ് ഗവര്‍ണര്‍ സന്നിധാനത്ത് എത്തിയത്.
ശബരിമല ദര്‍ശനത്തിനായി ഇന്നു വൈകിട്ട് നാലോടെ ഗവര്‍ണര്‍ പമ്പ ഗണപതികോവിലില്‍ നിന്നും ഇരുമുടികെട്ടുനിറച്ചാണ് മലകയറിയത്. ഇന്നു വൈകിട്ടത്തെ ദീപാരാധനയും അത്താഴപൂജയും ദര്‍ശിച്ചശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ തങ്ങിയ ശേഷം നാളെ പുലര്‍ച്ചെ വീണ്ടും ശ്രീകോവിലിലെത്തി ദര്‍ശനം നടത്തും.
ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് പ്രസിഡന്റ് എന്‍. വാസു ഉള്‍പ്പെടെയുള്ള ദേവസ്വം ഭാരവാഹികള്‍ ശബരിമലയില്‍ എത്തിയിട്ടുണ്ട്
Post Your Comments