KeralaNattuvarthaLatest NewsNews

മന്‍സൂർ വധം; കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കേണ്ടതെന്നും, രാഷ്ട്രീയക്കാർ അന്വേഷണ സംഘത്തെ സ്വാധീനിക്കരുതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. ഫലപ്രദമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

‘സമാനമായ സാഹചര്യത്തില്‍ നേരത്തെയും മരണങ്ങള്‍ നടന്നിട്ടുണ്ട്. തെളിവ് നശിപ്പിക്കാനുള്ള ശ്രമം പോലും അന്ന് ഉണ്ടായിരുന്നു. പുതിയ അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ട്’. കുഞ്ഞാലിക്കുട്ടി പറഞ്ഞു .

പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ അന്വേഷണ സംഘത്തെ മാറ്റിയത്. ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണം സംസ്ഥാന ക്രൈംബ്രാ‌ഞ്ച് ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button