NattuvarthaLatest NewsKeralaNews

കൊലക്കേസ് പ്രതിയുടെ സംസ്കാരച്ചടങ്ങിന് നേതൃത്വം നൽകിയത് നേതാക്കൾ; വെട്ടിലായി സി.പി.എം, എതിർപ്പുമായി ജനം

യൂത്ത് ലീഗ്​ പ്രവർത്തകൻ സി.പി.എം മൻസൂർ അക്രമികളാൽ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം, കേസിലെ രണ്ടാം പ്രതി രതീഷിൻറെ മരണവും സംസ്കാരച്ചടങ്ങും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. രതീഷി​ന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ​ നേതാക്കൾ ആരോപിച്ചിരുന്നു. അതേസമയം പ്രതിപക്ഷത്തിന്റെ നിർബന്ധത്തിന് വഴങ്ങി പൊലീസ്​ പ്രതി ചേർത്തതിൽ മനം നൊന്ത് രതീഷ്​ ആത്മഹത്യ ചെയ്​തതെന്നാണ്​ സി.പി.എം ആരോപിക്കുന്നത്.​

എന്നാൽ പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിൽ മുറിവേറ്റതും ആന്തരികാവയവങ്ങൾക്ക്​ ക്ഷതമേറ്റതും പുറത്ത്​ വന്നതോടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. ഇതോടെ സി.പി.എം കൂടുതൽ കടുത്ത സമ്മർദത്തിലായി. മരിക്കുംമുമ്പ്​ ശ്വാസംമുട്ടിച്ചതിന്റെ സാധ്യതയും പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിലുണ്ട്​. മൻസൂറിന്റെ കൊലപാതകത്തിന്റെ പേരിൽ കടുത്ത വിമർശനം നേരിടുന്ന പാർട്ടിയെ വൻ പ്രതിസന്ധിയിലാകുകയാണ് പ്രതിയുടെ ദുരൂഹമരണം.

മന്‍സൂർ വധം; കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

അതേസമയം, രതീഷിന്റെ മൃതദേഹം പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ശനിയാഴ്​ച രാത്രി വീട്ടുവളപ്പിൽ സംസ്​കരിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.സി.പി.എം കേന്ദ്ര കമ്മിററിയംഗം ഇ.പി ജയരാജൻ, ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ വത്സൻ പനോളി, പി. ഹരീന്ദ്രൻ, ജില്ല കമ്മിറ്റിയംഗങ്ങളായ കെ.കെ. പവിത്രൻ, കെ. ധനഞ്ജയൻ, കെ. ലീല, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല, എ. പ്രദീപൻ, പി.കെ. പ്രവീൺ ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

കൊലക്കേസ് പ്രതിയുടെ സംസ്കാര ചടങ്ങിന് കേന്ദ്ര കമ്മിറ്റി അംഗം ഉൾപ്പെടെ പങ്കെടുത്തത് പാർട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതോടെ മൻസൂർ വധത്തിൽ നേതാക്കന്മാർക്കുള്ള പങ്ക് വ്യക്തമായതായാണ് പൊതുജനം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button