കൊല്‍ക്കത്ത :പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സന്ദര്‍ശന വിലക്ക്. തെരഞ്ഞെടുപ്പ് കമ്മിഷനാണ് മമതയെ വിലക്കിയത്. മമതയ്ക്ക് പുറമേ മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും കൂച്ച് ബിഹാറില്‍ വിലക്കേര്‍പ്പെടുത്തി. എഴുപത്തിരണ്ട് മണിക്കൂർ ആണ് വിലക്ക്.
കൂച്ച് ബിഹാറില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം അരങ്ങേറിയിരുന്നു. തൃണമൂല്‍-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തിൽ കൂട്ടത്തോടെ കയറാനും കള്ളവോട്ട് ചെയ്യാനും ശ്രമിച്ചതിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ കേന്ദ്രസേന നടത്തിയ വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കൂച്ച് ബിഹാറിലെ പോളിംഗ് സസ്പെന്‍ഡ് ചെയ്തു. റീ പോളിംഗ് തീയതി മറ്റന്നാള്‍ പ്രഖ്യാപിക്കും. അക്രമം ഉണ്ടായപ്പോഴാണ് സിഐഎസ്‌എഫ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് നിരീക്ഷകന്‍ മധുരി. ഡി. പ്രതാപ് പ്രതികരിച്ചത്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഒരു സംഘം അക്രമം അഴിച്ചുവിട്ടുവെന്നും സംഘര്‍ഷത്തില്‍ പൊലീസ് നിരീക്ഷകര്‍ക്ക് ഉള്‍പ്പെടെ പരുക്കേറ്റതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments