ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ ടി ജലീലിന് നിയമപരമായ തുടർ നടപടി സ്വീകരിക്കാമെന്ന് എൽഡിഎഫ് ഘടകക്ഷിയായ ലോക് താന്ത്രിക് ജനതാദൾ. നിയമപരമായി നീങ്ങുന്നതിനൊപ്പം മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതാണ് ഉചിതമെന്നും ജനതാദൾ വ്യക്തമാക്കുന്നു. എൽഡിഎഫ് ഘടകക്ഷിയായ ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂരാണ് കെ.ടി.ജലീൽ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് തുറന്നു പറഞ്ഞത്.
ബാക്കിയുള്ള 18 ദിവസത്തേക്കായി മാത്രം മന്ത്രി സ്ഥാനത്ത് തുടരണമോ അതോ വരും കാലത്ത് യഥാർഥ അഴിമതിക്കാർക്ക് അധികാരത്തിൽ കടിച്ചുതൂങ്ങാൻ മാതൃക നൽകാതെ മാറി നിൽക്കണമോ എന്ന് ആലോചിക്കണം – എന്നാലോചിക്കണമെന്നാണ് സലീം വ്യക്തമാക്കിയത്. നിയമപരമായി മുന്നോട്ട് പോയി അനുകൂല വിധിയാണ് വരുന്നതെങ്കിൽ മന്ത്രിസ്ഥാനത്തേക്ക് തിരിച്ച് വരാമല്ലോ എന്നുമാണ് സലീം ചോദിക്കുന്നത്.
അതേസമയം, കെ ടി ജലീലിന് പിന്തുണ പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതിയെന്നും കോടതിയിൽ റിട്ട് നൽകാനുള്ള അവകാശം ജലീലിനുണ്ടൈന്നും കോടിയേരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Post Your Comments