Latest NewsNattuvarthaNews

കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 1271 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്ക് പോസിറ്റീവായിരിക്കുകയാണ്. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1246 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 8203 പേരെ പരിശോധനക്ക് വിധേയരാക്കിയിരിക്കുന്നു.

കോഴിക്കോട് ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 407 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1921 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23371 പേര്‍ കോവിഡ് നിരീക്ഷണത്തിലുണ്ട്. ഇതുവരെ 358787 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 126 പേര്‍ ഉള്‍പ്പെടെ 557 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button