KeralaLatest NewsNews

വൈറൽ ഡാൻസുകാർക്ക് കേരള പോലീസിന്റെ പിന്തുണ ; ഔദ്യോഗിക പേജിൽ പങ്കുവച്ച ട്രോളിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം: ‘വൈറൽ ഡാൻസുകാരായ ജാനകി, നവീൻ എന്നീ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഒന്നടങ്കം വലിയ പിന്തുണയാണ് നല്‍കികൊണ്ടിരിക്കുന്നത്. ചില വ്യക്തികളുടെ വിദ്വേഷങ്ങൾക്കെതിരെയാണ് ഈ പിന്തുണ. ഒരു വിദ്വേഷ പ്രചാരണത്തിനും കീഴടങ്ങില്ലെന്ന് വ്യക്തമാക്കി നവീനും ജാനകിയും വീണ്ടും നൃത്തച്ചുവടുകളുമായി എത്തിയതോടെ അവര്‍ക്ക് പിന്തുണ നല്‍കി മറ്റ് അനേകം പേരും,കേരള പൊലീസ്, മില്‍മ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളും ഇരുവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്ത് എത്തിയവരുടെ നിരയിലുണ്ട്.

Also Read:യുഎഇയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്

ഫേസ്ബുക് പേജിലാണ് ഇരുവരുടെയും കാരിക്കേച്ചര്‍ പങ്കുവെച്ച്‌ മില്‍മ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഇരുവരോടും ഡാന്‍സ് തുടരൂവെന്നും മില്‍മ പറയുന്നു. ‘ഹൃദയങ്ങളില്‍ തീ നിറയ്ക്കുമ്ബോള്‍ ഉള്ളു തണുപ്പിക്കാന്‍ മില്‍മ’ എന്നാണ് കാരിക്കേച്ചറിനൊപ്പം മില്‍മ കുറിച്ച. ഫേസ്ബുക്കില്‍ മികച്ച പിന്തുണയാണ് മില്‍മയുടെ ഈ കാരക്കേച്ചറിന് ലഭിച്ചിരിക്കുന്നു. ഏഴായിരത്തിലേറെ പേരാണ് ഈ പോസ്റ്റിനെതിരെ പ്രതികരിച്ചിരിക്കുന്നത്.
പോസ്റ്റിന് 1300 ഓളം ഷെയറും ലഭിച്ചു. ഇതിന് പിന്നാലെയാണ് ട്രോള്‍ പോസ്റ്റിലൂടെ ഇരുവര്‍ക്കും പിന്തുണ നല്‍കി കേരള പോലീസും രംഗത്ത് എത്തിയത്. വിദ്വേഷ പ്രചാരണത്തിനെതിരെ മലയാളികള്‍ ഒറ്റക്കെട്ടെന്ന് വ്യക്തമാക്കുന്ന ട്രോളായിരുന്നു കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. 49000 പേരാണ് ഇതിനോടം ഈ ട്രോളിനോട് പ്രതികരിച്ചത്. 2700 ലേറെ ഷെയറും ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button