കോട്ടയം: യാക്കോബായ സഭയിലെ മെത്രാപൊലീത്തൻമാരുടെ ചിത്രങ്ങൾക്കൊപ്പം ജെയ്ക്കിന്റെ ചിത്രവും ചേര്‍ത്തുള്ള പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.
ഇതിനെതിരെ പുതുപ്പള്ളിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.തോമസിനെതിരെ പരാതിലഭിച്ചിട്ടുണ്ട് . മന്നം യുവജന വേദിയാണ് ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്. യാക്കോബായ സഭയിലെ മെത്രാപൊലീത്തമാരുടെ ചിത്രങ്ങളോടൊപ്പം ജെയ്ക്കിന്റെ ചിത്രവും ചേര്‍ത്തുള്ള പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇത് കൂടാതെ ജെയ്ക്കിന് വോട്ടു തേടിക്കൊണ്ടുള്ള വികാരിയുടെ ശബ്ദ സന്ദേശവും ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു. പ്രചാരണത്തിനായി മതത്തെ ഉപയോഗിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
Also Read:16-കാരന് നേരെ ലൈംഗികാതിക്രമം; വയോധിക അറസ്റ്റിൽ
യാക്കോബായ സഭക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് മണര്‍കാട് ഇടവകാംഗം കൂടിയായ ജെയ്ക് സി.
തോമസിനെ എല്‍.ഡി.എഫ് പോരിനിറക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ എട്ടില്‍ ആറു പഞ്ചായത്തുകളിലും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Post Your Comments